Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Houston Indus

America

കാ​രു​ണ്യ​ത്തി​ന്റെ ക​രു​ത​ൽ​പ്പാ​ത തീ​ർ​ത്ത് ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബ്

സ്റ്റാ​ഫോ​ർ​ഡ് /  ടെ​ക്സ​സ്: കാ​രു​ണ്യം വാ​ക്കു​ക​ളി​ൽ ഒ​തു​ങ്ങേ​ണ്ട​ത​ല്ലെ​ന്നും, അ​ത് സ​ഹ​ജീ​വി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷ​യു​ടെ വെ​ളി​ച്ചം പ​ക​രു​ന്ന പ്ര​വൃ​ത്തി​യാ​യി മാ​റ​ണ​മെ​ന്നും ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​ഞ്ഞു​കൊ​ണ്ട് ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബ് ശ്ര​ദ്ധേ​യ​മാ​യൊ​രു മാ​ന​വി​ക ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി.

ടെ​ക്സാ​സി​ലെ സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള ഒ​രു ട്രെ​യി​ല​ർ പാ​ർ​ക്കി​ൽ താ​മ​സി​ക്കു​ന്ന, ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത​തും കി​ട​പ്പി​ലാ​യ​തു​മാ​യ പ​ത്തു​വ​യ​​സു​കാ​രി പെ​ൺ​കു​ട്ടി​ക്കാ​യി 64 അ​ടി നീ​ള​മു​ള്ള വി​ശാ​ല​മാ​യ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ റാം​പ് നി​ർമിച്ചു ​​ന​ൽ​കി​യാ​ണ് ക്ല​ബ് സേ​വ​ന​ത്തി​ന്‍റെ മ​ഹ​ത്താ​യ മാ​തൃ​ക തീ​ർ​ത്ത​ത്.

ഒ​രു കു​ട്ടി​യു​ടെ പ​രി​മി​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ്, അ​വ​ളു​ടെ ജീ​വി​ത​യാ​ത്ര​യി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​വും സ്വാ​ത​ന്ത്ര്യ​വും ഉ​റ​പ്പാ​ക്കാ​ൻ കൈ​കോ​ർ​ത്ത ഈ ​സം​രം​ഭം, മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ ഉ​ദാ​ത്ത​മാ​യ സ​ന്ദേ​ശ​മാ​ണ് സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ശാ​രീ​രി​ക പ​രി​മി​തി​ക​ൾ ഒ​രാ​ളു​ടെ ജീ​വി​ത​സാ​ധ്യ​ത​ക​ളെ ത​ട​​സ​പ്പെ​ടു​ത്ത​രു​തെ​ന്ന മ​ഹ​ത്താ​യ ചി​ന്ത​യു​ടെ പ്രാ​യോ​ഗി​ക സാ​ക്ഷ്യ​മാ​യി ഈ ​റാം​പ് മാ​റു​ന്നു. ഈ ​ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​യി ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബി​ലെ അം​ഗ​ങ്ങ​ൾ രാ​വി​ലെ ആ​റു​മ​ണി മു​ത​ൽ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടു​മ​ണി വ​രെ തു​ട​ർ​ച്ച​യാ​യി ആ​റു​മ​ണി​ക്കൂ​ർ ക​ഠി​നാ​ധ്വാ​നം ചെ​യ്തു.

ല​യ​ൺ പ​യ​സ് കു​ര്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ​ഗ്ധ​രും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​മാ​യ അം​ഗ​ങ്ങ​ൾ ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ർ​ത്തി​ച്ചാ​ണ് ഈ ​പ്ര​ത്യേ​ക നി​ർ​മാ​ണ​പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

സേ​വ​ന​മെ​ന്ന​ത് ഒ​രു ക​ട​മ മാ​ത്ര​മ​ല്ല, മ​റ്റൊ​രാ​ളു​ടെ ജീ​വി​ത​ത്തി​ൽ പ്ര​തീ​ക്ഷ​യു​ടെ വാ​തി​ൽ തു​റ​ക്കു​ന്ന മ​ഹ​ത്താ​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന സ​ന്ദേ​ശ​മാ​ണ് ഈ ​കൂ​ട്ടാ​യ പ​രി​ശ്ര​മം ന​ൽ​കു​ന്ന​ത്.

2023ന്‍റെ ​അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള റാം​പ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി​യി​ൽ ക്ല​ബിന്‍റെ പ്ര​ധാ​ന ജീ​വ​കാ​രു​ണ്യ സം​രം​ഭ​ങ്ങ​ളി​ലൊ​ന്നാ​യി വ​ള​ർ​ന്നു. ഓ​രോ മാ​സ​വും അ​ർ​ഹ​രാ​യ ഒ​രാ​ൾ​ക്കെ​ങ്കി​ലും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ധ​ത്തി​ൽ ഒ​രു റാം​പ് നി​ർ​മ്മി​ച്ചു​ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ന്നേ​റു​ന്ന ക്ല​ബ്, 2024 മു​ത​ൽ ടെ​ക്സാ​സ് ല​യ​ൺ​സ് ക്ല​ബ് റാം​പ് ബി​ൽ​ഡേ​ഴ്സ് ഏ​ജ​ൻ​സി​യു​ടെ ഔ​ദ്യോ​ഗി​ക അം​ഗീ​കാ​ര​മു​ള്ള റാം​പ് നി​ർ​മാ​ണ ക്ല​ബ്ബു​ക​ളി​ലൊ​ന്നാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച എ​ല്ലാ ല​യ​ൺ​സ് അം​ഗ​ങ്ങ​ളെ​യും പ്ര​സി​ഡ​ന്റ് ബോ​സ് കു​ര്യ​നും സെ​ക്ര​ട്ട​റി ഷി​ജു കു​ര്യ​നും അ​ഭി​ന​ന്ദി​ച്ചു. സ​ഹ​ജീ​വി​ക​ളു​ടെ ജീ​വി​തം കൂ​ടു​ത​ൽ സു​ഖ​ക​ര​വും പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​വു​മാ​ക്കാ​ൻ അം​ഗ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ച സ​മ​ർ​പ്പ​ണ​ത്തെ​യും സേ​വ​ന​മ​നോ​ഭാ​വ​ത്തെ​യും അ​വ​ർ പ്ര​ത്യേ​കം പ്ര​ശം​സി​ച്ചു.

പ്ര​കൃ​തി​യു​ടെ കാ​വ​ലാ​ളു​ക​ളാ​യി യു​വ ലി​യോ​ക​ൾ

മ​നു​ഷ്യ​സേ​വ​ന​ത്തി​ന്‍റെ ഈ ​മ​ഹ​ത്താ​യ പാ​ത​യി​ൽ മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ​ക്കൊ​പ്പം പു​തു​ത​ല​മു​റ​യും സ​ജീ​വ​മാ​യി മു​ന്നേ​റു​ക​യാ​ണ്. അ​തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​യി, ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബിന്‍റെ സ്പോ​ൺ​സ​ർ​ഷി​പ്പി​ലും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന 12 മു​ത​ൽ 18 വ​യ​​സു​വ​രെ​യു​ള്ള യു​വ​ജ​ന​സം​ഘ​മാ​യ ഹൂ​സ്റ്റ​ൺ ഫൗ​ണ്ടേ​ഷ​ൻ ലി​യോ​സി​ലെ അം​ഗ​ങ്ങ​ൾ ബ​ഫ​ല്ലോ ബാ​യൂ പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​വും ശ്ര​ദ്ധേ​യ​മാ​യി.

നോ​ബ​ൽ ആന്‍റുവി​ന്‍റെ​യും ജോ​ഷ്വ കു​ര്യ​ന്‍റെയും നേ​തൃ​ത്വ​ത്തി​ൽ യു​വ ലി​യോ അം​ഗ​ങ്ങ​ൾ ഈ ​സാ​മൂ​ഹി​ക സേ​വ​ന പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ഏ​കോ​പി​പ്പി​ക്കു​ക​യും ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്തു. ഹൂ​സ്റ്റ​ൺ ഇ​ൻ​ഡ​സ് ല​യ​ൺ​സ് ക്ല​ബിലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​മാ​യ സ​ഹാ​യ​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കി യു​വാ​ക്ക​ൾ​ക്കൊ​പ്പം നി​ല​കൊ​ണ്ടു.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണം എ​ന്ന​ത് കേ​വ​ലം ഒ​രു ആ​ശ​യ​മ​ല്ല, ഓ​രോ വ്യ​ക്തി​യും ജീ​വി​ത​ത്തി​ൽ ഏ​റ്റെ​ടു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന തി​രി​ച്ച​റി​വ് പു​തു​ത​ല​മു​റ​യി​ൽ വ​ള​ർ​ത്തു​ന്ന​തി​ൽ ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്ഥ​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന് സം​ഭാ​വ​ന ന​ൽ​കാ​നും യു​വ​ജ​ന​ങ്ങ​ൾ​ക്ക് അ​വ​സ​രം ഒ​രു​ക്കി​യ ഈ ​സം​രം​ഭം, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള പൗ​ര​ന്മാ​രെ വാ​ർ​ത്തെ​ടു​ക്കാ​നു​ള്ള മി​ക​ച്ച മാ​തൃ​ക കൂ​ടി​യാ​ണ്.

Latest News

Corehub Up